Join News @ Iritty Whats App Group

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുതുരമായി തുടരുന്നു. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. പുതുതായി 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുതിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.



സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 53 പേര് ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. പോസിറ്റീവായി ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടു പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജോയിൻ്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group