Join News @ Iritty Whats App Group

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍


അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച് ഓണ്‍ലൈനില്‍ അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നതായ നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടതെന്നും പാകിസ്ഥാന്റെ ആക്രണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കേയാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം നിലവിലെ സ്ഥിതിഗതികള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണ് നല്‍കുന്നത്. ജനം ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നത്. നമ്മുടെ പരമാധികാരത്തെ പോറല്‍ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയല്‍ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും പിണറായി പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group