Join News @ Iritty Whats App Group

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍


ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിട്ടും ജലദോഷമടക്കം ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് 62 പുതിയ റോഡുകളുടെയും തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകളുടേയും ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി എത്തിയില്ല.

4.30ന് മാനവീയം വീഥിയില്‍ നിശ്ചയിച്ചിരുന്ന പരിപാടി വലിയ ആഘോഷമായാണ് സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് എത്താന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ മന്ത്രി ശിവന്‍കുട്ടി റോഡുകളുടെ ഉദ്ഘാടനം നടത്തുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് അറിയിക്കുകയായിരുന്നു.

വൈകീട്ട് അഞ്ചിന് സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ചിരുന്ന സ്റ്റുഡന്റ്‌സ് പൊലീസ് കാഡറ്റുകളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കും മുഖ്യമന്ത്രി എത്തിയില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group