തിരുവനന്തപുരം: വായ്പാ സഹകരണ സംഘങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണ സമിതി അംഗങ്ങളായവർക്ക് മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയത് നിയമപരമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. വിലക്ക് ഏർപ്പെടുത്തിയ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച 33 അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റീസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ വിധി. സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് മത്സരിക്കാനുള്ള അവകാശം സഹകരണ നിയമപ്രകാരമായതിനാൽ നിയമ ഭേദഗതിയിലൂടെ നിയന്ത്രണം കൊണ്ടുവരാൻ നിയമസഭയക്ക് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർച്ചയായി ഒരു വ്യക്തി അതേ പദവിയിൽ തുടരുന്നത് ക്രമക്കേടുകൾക്ക് കാരണമാവുമെന്ന വാദത്തിൽ കഴമ്പുണ്ടെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
'തുടർച്ചയായി ഒരേ വ്യക്തി പദവിയിൽ തുടരുന്നത് ക്രമക്കേടിന് കാരണമാവും'; സംസ്ഥാനത്തിൻ്റെ വാദം ശരിവെച്ച് ഹൈക്കോടതി
News@Iritty
0
Post a Comment