യുഎഇയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു, വിട വാങ്ങിയത് പൊന്നാനി സ്വദേശി
ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Post a Comment