Join News @ Iritty Whats App Group

യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു



ആലപ്പുഴ: യുവാവും വിദ്യാർഥിനിയും
ആ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.
ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട്
സ്വദേശിനിയായ 17 വയസ്സുകാരിയായ
വിദ്യാർഥിനി എന്നിവരാണ് മരിച്ചത്.


കരുവാറ്റയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച്‌ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കൊച്ചുവേളിഅമൃത്സര്‍ എക്‌സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരംമുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയില്‍ പിടിച്ചിട്ടു.

ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം പാർക്ക് ചെയ്താണ് ഒന്നാം നമ്ബർ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. തുടർന്ന് അതുവഴി ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം നോർത്ത് - അമൃത്സർ എക്സ്പ്രസിനു മുൻപിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ശ്രീജിത്തും (38) പ്ലസ് വണ്‍ വിദ്യാർഥിനിയായ പെണ്‍കുട്ടിയും (17) പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നത് കണ്ട് ഗേറ്റ് കീപ്പർക്ക് അസ്വാഭാവികത തോന്നിയിരുന്നു. അപൂർവം പാസഞ്ചർ ട്രെയിനുകള്‍ക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാള്‍‍ട്ട് സ്റ്റേഷനില്‍ ഇരുവരും എത്തി ട്രെയിൻ കാത്തുനിന്നതാണ് സംശയത്തിനിടയാക്കിയത്. അമൃത്‍സർ എക്സ്പ്രസിനായി ഗേറ്റ് അടച്ചതിനു പിന്നാലെ ഇരുവരും ട്രാക്കിനോട് അടുത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ട ഗേറ്റ്കീപ്പർ ഉടൻ തന്നെ അപകടം മനസിലാക്കി.

വൈകാതെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും ട്രാക്കിലേക്കു ചാടുകയായിരുന്നു, ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷനേരം കൊണ്ട് ട്രെയിൻ ഇരുവരെയും ഇടിച്ച്‌ തെറിപ്പിച്ചു. ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തലയടക്കം ചിതറിപ്പോയതിനാല്‍ ഇരുവരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group