തൃശൂര്‍: വിഖ്യാതമായ തൃശൂര്‍പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. ഘടകപൂരങ്ങള്‍ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേക്ക് എത്തുകയാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിക്കും. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം. നാളെ പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്.
വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. പതിനൊന്ന് മണിയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിക്കും. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. നെയ്തലക്കാവില അലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ തെക്കേഗോപുര വാതില്‍ തുറന്നോടെയാണ് പൂരച്ചടങ്ങുകള്‍ക്ക് തുടക്കമായത്.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും എട്ട് ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതിശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുന്നതിനാല്‍ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്. വൈകിട്ട് അഞ്ചരയോടെ നടക്കുന്ന കുടമാറ്റത്തില്‍ തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സര്‍പ്രൈസായിരിക്കും കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ.
Post a Comment