Join News @ Iritty Whats App Group

കണ്ണൂരില്‍ നിന്ന് ഒമ്ബത് വയസ്സുള്ള മകളെയും കൊണ്ട് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ട് കണ്ണൂർസ്വദേശിനി മരിച്ചു


കാസർകോട്:ഉപ്പള
യിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുള്ള
അപകടത്തിൽ കണ്ണൂർ വാരം ചതുരക്കിണർ
സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു.



കണ്ണൂരില്‍ നിന്ന് ഒമ്ബത് വയസ്സുള്ള രോഗിയായ മകള്‍ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേർലക്കട്ടെ യേനപോയ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ ഷാഹിനയുടെ മകള്‍ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ പള്ളിപ്രത്തെ അക്രം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റൊരു അനന്തരവനായ അനസ് (22) സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ കക്കാട് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group