ദില്ലി: തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമാക്കുന്നതിന് പുതിയ പരിഷ്കാരങ്ങള്‍ പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 18 പുതിയ മാറ്റങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്നിരിക്കുന്നത്. പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തിയത് മുതല്‍ ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം നടപ്പിലാക്കുന്നതുള്‍പ്പെടെയാണ് മാറ്റങ്ങള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രധാന പരിഷ്കാരങ്ങളില്‍ ചിലത്:
1.ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
2.കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും.
3.ഇലക്ടറൽ റോൾ അപ്ഡേറ്റിനായി RGI ഡാറ്റാബേസില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന മരണ രജിസ്ട്രേഷന്‍ ഡാറ്റ പരിശോധനകൾക്ക് ശേഷം അപ്ഡേറ്റ് ചെയ്യും.
4.വോട്ടർ വിവര സ്ലിപ്പുകൾ കൂടുതൽ സൗഹാര്‍ദപരമാക്കും, വോട്ടറുടെ സീരിയൽ നമ്പറും പാർട്ട് നമ്പറും കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കും
5. സി ഒ / ഡിഇഒ / ഇആർഒ തലത്തിൽ ഇന്ത്യ മുഴുവൻ 4,719 സർവ്വകക്ഷി യോഗങ്ങൾ നടത്തി. ഇതില്‍ 28,000 രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
6. എഎപി, ബിജെപി, ബിഎസ്പി, സിപിഐ (എം), എൻപിപി തുടങ്ങിയ ദേശീയ സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ തലവന്മാരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചകൾ നടത്തി.
7. ഡ്യൂപ്ലിക്കേറ്റ് ഇപി സി നമ്പർ പ്രശ്നം പരിഹരിക്കുകയും ഏകീകൃത ഇപിഐസി നമ്പറുകൾക്കായി പുതിയ സംവിധാനം കൊണ്ടുവരികയും ചെയ്തു
8. ബയോമെട്രിക് അറ്റൻഡൻസ് നടപ്പിലാക്കും തുടങ്ങിയ പരിഷ്കാരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയിരിക്കുന്നത്.
Post a Comment