അങ്കണവാടിക്ക് വേണ്ടി കൊട്ടാരത്തിൽ പുതുതായി
നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം
നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു.
ഇറിഗേഷൻ വകുപ്പ് നഗരസഭയ്ക്ക് വിട്ടുനൽകിയ
സ്ഥലത്താണ് 25 ലക്ഷം രൂപ ചിലവഴിച്ച്
കെട്ടിടം പണിയുന്നത്. വൈസ് ചെയർമാൻ
പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻറിംങ്
കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, പി.കെ.
ബൾക്കിസ്, കൗൺസിലർമാരായ പി. ബഷിർ,
വി.പി. അബ്ദുൾ റഷീദ്, അബ്ദുൾ ഖാദർ കോമ്പിൽ,
ടി.വി. ശ്രീജ, നഗരസഭാ സെക്രട്ടറി രാഗേഷ്
പാലേരി വിട്ടിൽ, വി.എം. ഇബ്രാഹിം, അംഗനവാടി
ടീച്ചർ റെജിമോൾ എന്നിവർ സംസാരിച്ചു.
Post a Comment