കേളകം: നിർദിഷ്ട
മട്ടന്നൂർ-മാനന്തവാടി
എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ
സാമൂഹിക ആഘാത പഠന റിപ്പോർട്ട്
അംഗീകരിച്ച സർക്കാർ ഭൂമി എറ്റെടുക്കൽ
നടപടികളുമായി ബന്ധപ്പെട്ട
കാര്യങ്ങളാരംഭിക്കുന്നതിന് ഉത്തവ്
പുറപ്പെടുവിച്ചു.
മാനന്തവാടി-കൊട്ടിയൂർ-പേരാവൂർ-മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിനു വേണ്ടി 84.906 ഹെക്ടർ ഭൂമിയാണ് കണ്ടെത്തിയത്. ഇതില്‍ നെല്‍വയല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് 2008-ലെ കേരള നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്കു വിധേയമായേ നടപടികളുമായി മുന്നോട്ട് പോകാവൂ എന്ന് ഉത്തരവില്‍ പറയുന്നു.
2013-ലെ ആർഎഫ്സിറ്റിഎല്‍എആർആർ നിയമത്തിലെ സെക്ഷൻ-അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് പബ്ലിക് ഹിയറിംഗ് ഉള്‍പ്പെടെ നടത്തിയിരുന്നു.
Post a Comment