കണ്ണൂർ: പയ്യാവൂരിൽ
അമിതവേഗതയിലെത്തിയ കാറിടിച്ച്
റോഡരികിലൂടെ മുത്തശ്ശിയോടൊപ്പം
നടന്നുപോവുകയായിരുന്ന മൂന്നു വയസ്സുകാരി
ദാരുണമായി മരിച്ചു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തി. 2025 മെയ് 1 വൈകുന്നേരം 6:30 ഓടെയായിരുന്നു സംഭവം.
സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരെ പയ്യാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്.
Post a Comment