Join News @ Iritty Whats App Group

കെ.എസ്.ആര്‍.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് വീണ്ടും പ്രാബല്യത്തില്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് വീണ്ടും പ്രാബല്യത്തില്‍. ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ പ്രാജക്ട് മാനേജന്മെന്റ് കണ്‍സല്‍ട്ടന്‍സിയായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) സേവനം അനുഷ്ഠിക്കുന്നു.

100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 2,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം. യാത്ര ചെയ്യുന്നതിന് അനുസരിച്ച് ബാലന്‍സ് കുറയും. കണ്ടക്ടറെ സമീപിച്ചാല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം. ചലോ ആപ് വഴിയും റീ ചാര്‍ജിന് സൗകര്യമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡുകള്‍ ലഭ്യമാകുക.

തിരുവനന്തപുരത്തെ 'എന്റെ കേരളം' മേളയില്‍ കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. മേളയില്‍ എത്തുന്ന നിരവധി പേരാണ് ട്രാവൽ കാർഡ് പ്രയോജനപ്പെടുത്തുന്നത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഈ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതാണ് സവിശേഷത. പുതിയ കാര്‍ഡ് എടുക്കുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനുമുള്ള സൗകര്യം കനക്കുന്നിലെ കെഎസ്ആര്‍ടിസിയുടെ പവലിയനിലുണ്ട്. മേളയിൽ നിന്ന് 2,000 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,100 രൂപയ്ക്കും 1,000 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 1,040 രൂപയ്ക്കും യാത്ര ചെയ്യാം. 500 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ടീഷര്‍ട്ടും ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group