ഇരിട്ടിയിൽ നേരംപോക്ക് പയഞ്ചേരി റോഡിൽ
വാഷിംഗ് മെഷീന് തീപിടിച്ചു. അജയൻ എന്നയാളുടെ വീട്ടിൽ രണ്ടാം നിലയിൽ ഉണ്ടായിരുന്ന വാഷിംഗ് മെഷിനാണ് ഇന്ന് ഉച്ചക്ക് 2 മണിയോടെ തീപിടിച്ചത്. ഇരിട്ടി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ ടി.വി.ഉണ്ണികൃഷ്ണൻ, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ വിജീഷ്.കെ.വി, ഫയർ & റസ്ക്യു ഓഫീസർമാരായ രാജേഷ്, അരുൺ, തോമസ്, അനു എന്നിവരാണ് ഫയർ ഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.
Post a Comment