Join News @ Iritty Whats App Group

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ പായം സ്പെഷ്യൽ വില്ലേജ് ഓഫീസർ റിമാൻഡിൽ; സ്ഥലം ഉടമകളിൽ നിന്നും മുൻപും പണം കൈപ്പറ്റി

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ പായം സ്പെഷ്യൽ വില്ലേജ് ഓഫീസർ റിമാൻഡിൽ; സ്ഥലം ഉടമകളിൽ നിന്നും മുൻപും പണം കൈപ്പറ്റി



ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ പായം സ്‌പെഷ്യൽ വില്ലേജ് ഓഫീസർ റിമാണ്ടിൽ. കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനാണ് റിമാണ്ടിലാലായത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് ഇരിട്ടി പയഞ്ചേരി മുക്കിൽ വെച്ച് സ്ഥലം ഉടമയിൽ നിന്നും 15000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജു അഗസ്‌ററിനെ വിജിലൻസ് ഡിവൈഎസ്പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച രാവിലെ മട്ടന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്ണ്ട് ചെയ്തു. ബിജു അഗസ്റ്റിൻ ഇതിനു മുൻപും രണ്ടു തവണകളായി സ്ഥലം ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. അനധികൃത ചെങ്കൽ ഖനനത്തിനെതിരെ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മൊ നിൽകിയ സ്ഥലം ഉടമകളെ സമീപിച്ച് ചെങ്കൽ ഖനനത്തിന് ഒത്തശ ചെയ്ത് കൊടുക്കുകയും രണ്ട് ഘട്ടങ്ങളിലായി സ്ഥലം ഉടമകളിൽ നിന്നും 22000രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെ വീണ്ടും 15000രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആണ് വിജിലൻസ് ഇയാളെ അറസ്റ്റുചെയ്തത്.  
 

അന്വേഷണസംഘം പറയുന്നതിങ്ങനെ. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് ഫാം സ്ഥാപിക്കുന്നതിന് വേണ്ടി രണ്ട് ഏക്കറോളം വരുന്ന സ്ഥലത്തെ നേരത്തെ ചെങ്കൽ കൊത്തി ഒഴിഞ്ഞ പ്രദേശം നിരത്തുന്നതിനിടയിൽ ചെങ്കൽ കൊത്താത പ്രദേശത്തെ ചെങ്കൽ കൊത്തി എടുക്കുന്നതിനായി സ്ഥലം ഉടമ വില്ലേജ് ഓഫീസിൽ എത്തുന്നു. സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ബിജു അഗസ്റ്റിൻ ഇത് അനധികൃത ഖനനമാണെന്ന് വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ ഖനനത്തിന് സ്റ്റോപ്പ് മൊമ്മോയും നൽകി. ഇതിന് പിന്നാലെ പലതവണ സ്ഥലം ഉടമകളുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ബിജു അഗസ്റ്റിൻ ഖനനത്തിന് ഒത്താശ ചെയ്തു കൊടുക്കുകയും രണ്ട് തവണയായി സ്ഥലം ഉടമകളിൽ നിന്നും 22000രൂപ കൈപ്പട്ടുകയും ചെയ്തു. ഇതിന് ശേഷം ഖനനത്തിനുള്ള നടപടികൾ പുതുക്കുന്നതിനും മറ്റുമായി 15000രൂപ കൂടി ആവശ്യപെട്ടതോടെയാണ് സ്ഥലം ഉടമ വിജിലൻസിനെ വിവരം അറിയിച്ചത്. വിജിലൻസ് നൽകിയ പണവുമായി നേരത്തെ പറഞ്ഞ് ഉറപ്പിച്ച ഇരിട്ടി പയഞ്ചേരി മുക്കിൽവെച്ച് സ്ഥലം ഉടമ വിജിലൻസ് നൽകിയ പണം കൈപ്പറ്റുന്നതിനിടയിലാണ് ബിജു അഗസ്റ്റിൻ വിജിലൻസിന്റെ പിടിയിലാകുന്നത്. കൊല്ലം സ്വദേശിയായ ബിജു അഗസ്റ്റിൻ ആറുമാസം മുൻമ്പാണ് ഇടുക്കിയിൽ നിന്നും സ്ഥലം മാറി പായത്ത് സ്‌പെഷ്യൽ വില്ലേജ് ഓഫീസറായി ചാർജ്ജെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group