Join News @ Iritty Whats App Group

ഹോട്ടലില്‍ കയറിയാല്‍ കിട്ടുന്ന ഭക്ഷണം ഗുണ നിലവാരമില്ലെങ്കില്‍ വീഡിയോ സഹിതം പരാതി അറിയിക്കാൻ മൊബൈല്‍ ആപ്പ്, രണ്ടു ദിവസത്തെ പരിശോധനയില്‍ മാത്രം സംസ്ഥാനത്ത് അടച്ചു പൂട്ടിയത് 82 സ്‌ഥാപനങ്ങള്‍

കണ്ണൂർ : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹോട്ടലുകളിലും തട്ടു കടകളിലും റെസ്റ്റോറന്റുകളിലും നടന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പഴുതടച്ചുള്ള പരിശോധന.ഇതുവഴി 82 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി.



നടത്തിപ്പിലും ഭക്ഷണ സാധനങ്ങളുടെ സൂക്ഷിപ്പിലും ഗുണ നിലവാരത്തിലും അപാകത കണ്ടെത്തിയ 264 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തികൊണ്ടുള്ള നോട്ടീസ് നല്‍കി.

249 സ്ഥാപനങ്ങള്‍ക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസും 23 സ്ഥാപനങ്ങള്‍ക്ക് ഇമ്ബ്രൂവ്മെന്റ് നോട്ടീസും നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് 'ഈറ്റ് റൈറ്റ് കേരള ' എന്ന മൊബൈല്‍ ആപ്പ് വഴി ഫോട്ടോയും വീഡിയോയും ഉള്‍പ്പെടുത്തി പരാതി നല്‍കാനുള്ള സംവിധാനവും ഭക്ഷ്യ സുരക്ഷ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

പരിശോധനകള്‍ ശക്തമായി തുടരുകയും ചെയ്യും.

കണ്ണൂർ ജില്ലയില്‍ ഉള്‍പ്പെടെ ഇന്നലെ നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചി ഉള്‍പ്പെടെ പിടി കൂടിയിരുന്നു.

ഇത്തരം സ്ഥാപനങ്ങളുടെ പേരു വിവരങ്ങളും ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തു വിടുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group