ഇരിട്ടി: ഡിഷ് ടി വി.ടെക്നീഷ്യൻ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടിയിലെ ഡിഷ് ടി വി.ടെക്നീഷ്യൻ പെരുമ്പറമ്പ് പാലോറ ഹൗസിൽ പി.മുഹമ്മദലി (56) ആണ് കുഴഞ്ഞു വീണു മരിച്ചത്. മട്ടന്നൂർ പാലോട്ടുപള്ളിക്കടുത്ത് ഭാര്യവീട്ടിൽ വെച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ മുഹമ്മദലിയെ ഉടൻ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ഇരിട്ടി മേഖലയിൽ ഡിഷ് ടി വി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു
പെരുമ്പറമ്പിലെ പരേതനായ തൈക്കണ്ടി ഖാദറിൻ്റെയും പാലോറ ജമീലയുടെയും മകനാണ്
ഭാര്യ: റഹ്മത്ത്
മക്കൾ: ആദിൽ (വിദ്യാർത്ഥി, ബംഗലുരു), അയാൻ ( വിദ്യാർത്ഥി മട്ടന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ)
സഹോദരങ്ങൾ: ഇസ്മായിൽ, സാജിദ, നസീർ (മട്ടന്നൂർ ഗവ.പോളിടെക്നിക്ക് ജീവനക്കാരൻ ), സമീർ, സാജിദ, സൈറുന്നീസ, ഷംല, ഹസീന.
ഖബറടക്കം: ഇന്ന് രാവിലെ 9 മണി വരെപെരുമ്പറമ്പ് തറവാട് വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹം 9.30 ഓടെ മട്ടന്നൂർ പരിയാരം ഹസ്സൻ മുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കും.
Post a Comment