Join News @ Iritty Whats App Group

മട്ടന്നൂർ ഗവ. സ്പെഷ്യാലിറ്റി ആശുപത്രി നിർമാണത്തിന് പുതിയ ടെൻഡറായി


ട്ടന്നൂർ: ഒരു വർഷത്തിലേറെയായി
നിർമാണ പ്രവൃത്തി മുടങ്ങി കിടക്കുന്ന
മട്ടന്നൂരിലെ ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് പുതിയ ടെൻഡറായി.



ബംഗളൂരുവിലെ ഒരു കമ്ബനിയാണ് ടെൻഡർ എടുത്തത്. ഈ മാസം അവസാനത്തോടെ നിർമാണ പ്രവൃത്തി ആരംഭിക്കും. കരാർ ഏറ്റെടുത്ത കമ്ബനി സാമ്ബത്തിക പ്രതിസന്ധി മൂലം പ്രവൃത്തി ഉപേക്ഷിച്ചു പോയതോടെയാണ് നിർമാണം നിലച്ചത്. റീടെൻഡർ ചെയ്തതോടെയാണ് പുതിയ കരാർ നല്‍കി പ്രവൃത്തി പുനഃരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 2019 ഒക്ടോബറിലാണ് സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്.

കിഫ്ബി വഴി 71.5 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമിക്കുന്നത്. കെഎസ്‌ഇബിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. 67 കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികളാണ് തുടങ്ങിയിരുന്നത്. മട്ടന്നൂർ-ഇരിട്ടി റോഡില്‍ റവന്യു ടവറിന് പിറകിലായി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്. നിർമാണ കരാർ ഏറ്റെടുത്ത കമ്ബനി സാമ്ബത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് തൊഴിലാളികള്‍ക്ക് ശമ്ബളം മുടങ്ങിയതോടെയാണ് പ്രവൃത്തി നിർത്തിവച്ചത്. തുടർന്ന് കമ്ബനിയെ കരാറില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവർ നിയമനടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.

കഴിഞ്ഞ നവംബറോടെ ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കോവിഡ് ഉള്‍പ്പടെയുള്ള തടസങ്ങള്‍ തുടക്കത്തില്‍ തന്നെ പ്രവൃത്തിയെ ബാധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group