ഇരിട്ടി : മൗലീകാവകാശ ലംഘനം നടത്തുന്ന വഖഫ് ഭേദഗതി ബില്ല് ഒഴിവാക്കണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് മുസ്‌ലിം ലീഗ് ഏപ്രിൽ 16 ന് കോഴിക്കോട് നടത്തുന്ന പ്രതിഷേധ മഹാറാലി യുടെ പ്രചാരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ വിളംമ്പരം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻറ് ഫവാസ് പുന്നാട് അധ്യക്ഷനായി.
വഖഫ് ബില്ലിന് പിന്നിലെ ഒളിയജണ്ടകൾ എന്നവിഷയത്തിൽ കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കെ എ ഫിലിപ് സംസാരിച്ചു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് നസീർ നല്ലൂർ, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജന സെക്രട്ടറി ഒമ്പാൻ ഹംസ എന്നിവർ മുഖ്യാതിഥികളായി.
യൂത്ത് ലീഗ് നിയോജകമണ്ഡലം ജന.സെക്രട്ടറി അജ്മൽ ആറളം ഭാരവാഹികളായ ഷംനാസ് മാസ്റ്റർ, ഷഫീഖ് പേരാവൂർ, പി.കെ അബ്ദുൽ ഖാദർ, കെ വി ഫാസിൽ, ടി ജാഫർ, ഇ.കെ സവാദ്, സി എം ശാക്കിർ, ഇജാസ് ആറളം, കെ പി റംഷാദ്, ശമൽ വമ്പൻ, തുടങ്ങിയവർ പ്രതിഷേധ വിളമ്പരത്തിന് നേതൃത്വം നൽകി .
എം കെ ഹാരിസ്, സി ഹാരിസ്, കെവി റഷീദ്, എം കെ ഗഫൂർ, അഷ്‌റഫ് ആറളം
തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Post a Comment