സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണെന്ന് ശ്രീമതി പ്രതികരിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിൽ വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ സമരത്തെ പരിഹസിച്ച് ഇടത് മുന്നണി കൺവീനറും പികെ ശ്രീമതിയും. സമരം തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻറെ നിലപാട്. സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണെന്ന് ശ്രീമതി പ്രതികരിച്ചു.
കഴിഞ്ഞ 18 ദിവസം വെയിലും മഴയും പ്രതികൂല കാലാവസ്ഥയും മാത്രമല്ല, സര്‍ക്കാരിന്റെയും സിപിഎം നേതാക്ക്ളുടെയും നിരന്തര പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നാണ് ഉദ്യോഗാർത്ഥികൾ മടങ്ങുന്നത്. റാങ്ക് ലിസ്റ്റിൻറെ കാലാവധി ഇന്ന് തീരാനിരിക്കെ സമരവും ഇന്ന് അവസാനിക്കും.
സര്‍ക്കാർ ഒരു തവണ പോലും ചര്‍ച്ചക്ക് വിളിക്കാൻ തയ്യാറായില്ല. ഒഴിവുകൾ പൂര്‍ണമായും പുറത്ത് വിടാതെ സര്‍ക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം
Post a Comment