തളിപ്പറമ്ബ്: ജമ്മു-കശ്‌മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പാലകുളങ്ങര സ്വദേശി സുദാസ് കണ്ണോത്തും കുടുംബവും.
പഹല്‍ഗാമില്‍ കുതിര സവാരിക്കിടെയുണ്ടായ അപകടമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് തളിപ്പറമ്ബിലെ ആധാരം എഴുത്തുകാരനും മോട്ടിവേഷനല്‍ ട്രെയിനറുമായ സുദാസ് കണ്ണോത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
ഭാര്യയും മകനും അടക്കം മൂന്നുപേരാണ് ഏപ്രില്‍ 18ന് ടൂർ പാക്കേജ് മുഖേന കണ്ണൂരില്‍നിന്ന് ശ്രീനഗറില്‍ എത്തിയത്. സുദാസും കുടുംബവും മൂന്നുദിവസം അവിടെ സഞ്ചരിച്ച് സ്ഥലങ്ങള്‍ കണ്ടശേഷമാണ് തിങ്കളാഴ്ച പഹല്‍ഗാമില്‍ എത്തുന്നത്. അവിടെ ഹോട്ടലില്‍ താമസിച്ച ശേഷം 22ന് ഡ്രൈവറുടെയും ഗൈഡിന്റെയും നിർദേശ പ്രകാരം 11.30ന് കുതിരസവാരിക്ക് പോവുകയായിരുന്നു. കുതിരസവാരിക്കിടയില്‍ തെന്നിവീണ സുദാസിന്റെ ദേഹത്തും വസ്ത്രത്തിലും ചളിപുരണ്ടതോടെ യാത്ര മതിയാക്കി തിരിക്കുകയായിരുന്നു.
ഇവർ ഇവിടെനിന്നും തിരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്.
Post a Comment