Join News @ Iritty Whats App Group

അപകടക്കെണിയായി നവീകരിച്ച ഇരിട്ടി- പേരാവൂർ റോഡ്

രിട്ടി: ഇരിട്ടി-പേരാവൂർ റോഡ്
നവീകരണം നടന്നതോടെ റോഡിൽ
നിത്യവും ഉണ്ടാകുന്നത് നിരവധി അപകടങ്ങൾ.
ആകെത്തകർന്ന് പൊട്ടിപ്പൊളിഞ്ഞ റോഡ് ഒരു
പതിറ്റാണ്ടിന് ശേഷം നവീകരണ പ്രവർത്തി
നടന്നതോടെ റോഡ് പൊങ്ങിയതും
അരികുകളുടെ ഭാഗത്ത് വൻ ഗർത്തങ്ങൾ
ഉണ്ടായതുമാണ് നിരന്തരം അപകടങ്ങൾക്കു
കാരണമാകുന്നത്.



എതിരെ വരുന്ന വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുമ്ബോള്‍ റോഡില്‍ നിന്നും തെന്നിമാറി ഇത്തരം ഗര്‍ത്തങ്ങങ്ങളില്‍ വീഴുന്നതാണ്‌ അപകടങ്ങള്‍ക്കിടയാക്കുന്നത്‌. നിത്യവും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മരണം ഒന്നും സംഭവിക്കാതെ യാത്രക്കാര്‍ രക്ഷപ്പെടുന്നതിനാലാണ്‌ വലിയ വാര്‍ത്തയാവാതെ പോകുന്നത്‌. ഞായറാഴ്‌ച ഉച്ചയോടെ പേരാവൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന സ്‌ത്രീകള്‍ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട്‌ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ പരുക്കേറ്റു. പയഞ്ചേരി വായനശാലക്കു സമീപം മറ്റൊരു വാഹനത്തിന്‌ സൈഡ്‌ കൊടുക്കവേ റോഡരികിലെ കുഴിയിലേക്ക്‌ കാറിന്റെ ടയര്‍ ഇറങ്ങിപ്പോവുകയും സമീപം റോഡരികില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍ തട്ടി കാര്‍ തലകീഴായി മറിയുകയും ചെയ്‌തു.

ഓടിക്കൂടിയ നാട്ടുകാരാണ്‌ കാറിലുണ്ടായിരുന്നവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്‌. റോഡിന്റെ നവീകരണ പ്രവൃത്തി കഴിഞ്ഞിട്ട്‌ രണ്ടു മാസം പിന്നിടുകയാണ്‌. റോഡിന്റെ അപകടാവസ്‌ഥ വാര്‍ത്തയായതോടെ ഇത്തരം കുഴികള്‍ മൂടുക എന്ന ലക്ഷ്യത്തോടെ റോഡരികില്‍ പലയിടങ്ങളിലായി മണ്ണ്‌ കൊണ്ടിട്ട്‌ ഒരു മാസം കഴിഞ്ഞെങ്കിലും പ്രവൃത്തികളൊന്നും നടന്നില്ല. രാപ്പകലില്ലാതെ മണിക്കൂറില്‍ നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനോട്‌ അധികൃതര്‍ കാണിക്കുന്നത്‌ വലിയ അനാസ്‌ഥയാണ്‌. നിത്യവും ഞങ്ങള്‍ അപകടങ്ങള്‍ കണ്ട്‌ മടുത്തെന്നും ഇതിനു അടിയന്തിര പരിഹാരം കണമെന്നുമാണ്‌ റോഡരികിലെ താമസക്കാരും പറയുന്നത്‌.

Post a Comment

Previous Post Next Post
Join Our Whats App Group