Join News @ Iritty Whats App Group

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽധ്വജപ്രതിഷ്ഠയും കൊടിയേറ്റവും നടന്നു


ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജ
പ്രതിഷ്ഠ നടന്നു. വ്യാഴാഴ്ച രാവിലെ 10 നും 11 നും ഇടയിലുള്ള ശുഭ
മുഹൂർത്തത്തിൽ ആയിരുന്നു പ്രതിഷ്ഠാ കർമ്മം നടന്നത്. ക്ഷേത്രം
തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട്, നന്ത്യാർവള്ളി
ശങ്കരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കളത്തിൽ കൃഷ്ണദാസ്
നമ്പൂതിരിപ്പാട് എന്നുവരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു
ചടങ്ങുകൾ നടന്നത്. ധ്വജ പ്രതിഷ്ഠക്ക് ശേഷം തന്ത്രിമാർ ചേർന്ന്
കൊടിയേറ്റം നടത്തിയതോടെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന പൂര
മഹോത്സവത്തിനും തുടക്കമായി.



തിരുവനന്തപുരം സ്വദേശി രാജേഷ് പടിഞ്ഞാറ്റിൽ ആണ് കൊടിമരം
ക്ഷേത്രത്തിന് സമർപ്പിച്ചത്. കോഴിക്കോട് ദേവസ്വം ബോർഡ് മെമ്പർ
ശശീന്ദ്രൻ, ദേവസ്വം ബോർഡ് തലശ്ശേരി ഏരിയാ കമ്മിറ്റി മെമ്പർ
ഉണ്ണികൃഷ്ണൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ,
ആഘോഷകമ്മിറ്റി ചെയ്ർമാൻ ടി. പ്രേമരാജൻ, സെക്രെട്ടറി എൻ.
പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ധ്വജപ്രതിഷ്ഠാ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളും
ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group