Join News @ Iritty Whats App Group

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം


കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള മുഴുവന്‍ ആളുകള്‍ക്കും എതിരെ അന്വേഷണം നടത്തണം. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ആരെയും രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ജൂലൈയില്‍ വീണ്ടും പരിഗണിക്കും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഹൈക്കോടതിയെ ചൊടിപ്പിച്ചിരുന്നു. നാലുവര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി ഇന്നലെ നടന്ന വാദത്തില്‍ ചോദിച്ചു.

ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group