Join News @ Iritty Whats App Group

കോളേജിൽ സുഹൃത്തുക്കളുമായി വഴക്ക്; പാലക്കോട് വയലിൽ യുവാവ് മരിച്ച നിലയിൽ, കൊലപാതകമെന്ന് നാട്ടുകാർ


കോഴിക്കോട്: പാലക്കോട് വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിനെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുയരുന്നുണ്ട്. അമ്പലക്കണ്ടി ബോബി മകൻ സൂരജ് ആണ് മരിച്ചത്. ഇതിനെത്തുട‌ർന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് നാട്ടുകാ‌ർ ആരോപിക്കുന്നത്. മൂന്നു പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസിയായ 3 പേർ ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. കണ്ടാലറിയുന്ന 15 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 



അതേ സമയം സംഘർഷം കോളേജിലെ തർക്കത്തെ തുടർന്നായിരുന്നുവെന്ന് പൊലീസ് പ്രതികരിച്ചു. സൂരജിൻ്റെ സുഹൃത്തും അറസ്റ്റിലായ രണ്ടു പേരും കോളേജിൽ വച്ച് പ്രശ്നം നടന്നിരുന്നു. ഇതിൽ സൂരജ് ഇടപെട്ടുവെന്നും ഇത് ചോദിക്കാൻ ആണ് ഇന്നലെ സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ്. ഇതേ തുടർന്ന് ആണ് സംഘർഷം ഉണ്ടാവുകയും കൊലപാതകം നടക്കുകയും ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേ‍‌‌ർത്തു. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. വേറെയൊരാളുമായി ബന്ധപ്പെട്ട ത‌ർക്കത്തിൽ ഇടപെട്ടയാളാണ് സൂരജ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള അടിപിടിയിലാണ് മ‍ർദനമേറ്റതെന്നും നാട്ടുകാർ പറയുന്നു. കോളജിലെ ഏതോ അഞ്ജാത സംഭവവുമായി ബന്ധപ്പെട്ടാണ് മർദനമുണ്ടായത്. ഇന്നലെ രാത്രി ഇവിടെ അടിപിടി നടക്കുമ്പോൾ നാട്ടുകാ‌ർ വന്ന് കൂട്ടത്തെ പിരിച്ച വിട്ടിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നറിയില്ലെന്നും നാട്ടുകാരിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group