ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ
മുങ്ങിമരിച്ചു. അനപ്പന്തിയിലെ തെക്കേപറമ്പിൽ ജോർജ്
(സണ്ണി- 73) ആണ് മുങ്ങിമരിച്ചത്.
ബുധനാഴ്ച ഉച്ചയോടു ആനപ്പന്തി വാഴക്കുണ്ടിലെ കുണ്ടൂർ പുഴയിൽ
കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കരിക്കോട്ടക്കരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ
ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ :
അൽഫോൻസ. മക്കൾ: കൊളിൻസ്, റോബിൻസ്,
ഷാരോൺ. മരുമക്കൾ : ലിജോ (ചുണ്ടപ്പറമ്പ് ), ഷെബിൻ
(നെല്ലിക്കാംപൊയിൽ ). സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ
ആനപ്പന്തി പള്ളി സെമിത്തേരിയിൽ.
Post a Comment