സോനിപഥ്: സിനിമയിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണു ഹരിയാനയിൽ സോനിപഥ് ഒപി ജിൻഡാൾ സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം അരങ്ങേറിയത്. തന്റെ ഹോസ്റ്റൽ മുറിയിലേക്കു കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെടുകയായിരുന്നു.
വലിയ ട്രോളി ബാഗുമായി ഹോസ്റ്റലിൽ എത്തിയ വിദ്യാർഥിയെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ പെൺകുട്ടിയെ കണ്ടത്.
സംഭവത്തിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. ലക്ഷക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലില്ല. ആൺകുട്ടികളുടെ ഹോസ്റ്റലിൽ പെൺകുട്ടികളെ ഒളിപ്പിച്ചുകടത്തുന്നതു പതിവാകാമെന്നായിരുന്നു പരിസരവാസികളുടെ പ്രതികരണം.
Post a Comment