കേളകം : കേളകം മലയമ്ബാടിയില്‍ ഓട്ടോ ടാക്സി അപകടത്തില്‍പ്പെട്ട് ആറു പേർക്ക് പരിക്കേറ്റു. മരണം സംഭവിച്ച വീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു ആറ് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
റിപ്പോർട്ടുകള്‍ പ്രകാരം, ബ്രേക്ക് കിടാത്തിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് അൻപത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Post a Comment