Join News @ Iritty Whats App Group

മട്ടന്നൂരിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി




ട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെയും
സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും
സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.


പഴശി ആയുഷ്മാൻ ആരോഗ്യ മന്ദിറില്‍ നടന്ന "തോട്ടങ്ങളിലേക്ക് നീങ്ങാം' കാമ്ബയിൻ മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സണ്‍ ഒ. പ്രീത ഉദ്ഘാടനം ചെയ്തു.

കാമ്ബയിനിന്‍റെ ഭാഗമായി റബർ, കവുങ്ങ് തുടങ്ങിയ തോട്ടങ്ങളില്‍ പരിശോധന, തോട്ടം ഉടമകള്‍ക്ക് നിർosശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്കല്‍, കൊതുകിന്‍റെ ഉറവിട നശീകരണം, ബോധവത്കരണം എന്നീ പരിപാടികള്‍ നടന്നുവരികയാണ്.

മെഡിക്കല്‍ ഓഫീസർ ഡോ. കെ. സുഷമ, ഹെല്‍ത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂണിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ ജനീഷ്, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group