കൊല്ലം: നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പം ആര്‍ എസ് എസ് നേതാവിന്റെ ചിത്രവും നല്‍കി പൂരത്തിലെ കുടമാറ്റം വിവാദത്തില്‍. കൊല്ലത്തെ പുതിയകാവ് ക്ഷേത്രത്തില്‍ നടന്ന പൂരകുടമാറ്റമാണ് ആര്‍എസ്എസ് നേതാവിന്റെ ചിത്രവും നല്‍കി വിവാദത്തില്‍ തലിയിട്ടത്.
ശ്രീനാരായണഗുരു, ബി ആര്‍ അംബേദ്കര്‍, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പം ആര്‍ എസ് എസ് നേതാവ് ഹെഡ്‌ഗോവാറിന്റെ ചിത്രം ആലേഖനം ചെയ്ത കുടയാണ് പിടിച്ചത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പം ഹെഡ്‌ഗേവാറിനെ കണ്ടത് വിവാദമായിട്ടുണ്ട്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ക്ഷേത്ര ആചാരചടങ്ങുകള്‍ക്കിടെ രാഷ്ട്രീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് പരിപാടിയില്‍ നടന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ശിവജിയുമെല്ലാം കുടമാറ്റത്തിലെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു.
Post a Comment