Join News @ Iritty Whats App Group

വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം; നാടിനെ വര്‍ഗീയ ശക്തികള്‍ക്ക് വിട്ടു കൊടുക്കരുത്; മലപ്പുറം പരാമര്‍ശത്തില്‍ രോക്ഷത്തോടെ യൂത്ത് ലീഗ്




മലപ്പുറം ജില്ലക്കെതിരെ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ്. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു.

അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം.
വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം.
ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ പറഞ്ഞു.

ഒരു കാലത്ത് വിഷം വമിപ്പിക്കുന്നവരോട് അരുതെന്ന് പറയാനുള്ളവരായിരുന്നു സമുദായ നേതൃത്വം. ഇന്ന് അവര്‍ തന്നെ വിദ്വേഷം പറയുന്നുവെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും പറഞ്ഞു. വെള്ളാപ്പള്ളി മലപ്പുറം ജില്ലക്കെതിരായി നടത്തിയിട്ടുള്ളത് അത്തരത്തിലുള്ളതാണ്. ഒരു സമുദായ നേതാവില്‍ നിന്ന് കേരളം ആഗ്രഹിക്കാത്തത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച കാലത്താണോ നമ്മള്‍ ജീവിക്കുന്നതെന്ന് തോന്നിപ്പോവുന്ന വര്‍ത്തമാനം! വൈകാരികമായ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ പരിഹാരമല്ല.

കേരളത്തിലെ സൗഹാര്‍ദ്ധാന്തരീക്ഷം നില നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതിനേറെ പഴിയും പരിഹാസവും കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ തകര്‍ത്തപ്പോള്‍ അവിടെ ഓടിയെത്തിയത് ശിഹാബ് തങ്ങളാണ്. സാമൂഹ്യ ദ്രോഹികള്‍ ചെയ്ത തെറ്റിന് തങ്ങളെന്തിന് അവിടെ പോകണം എന്ന് ചോദിച്ചവരുണ്ടായിരുന്നു. തങ്ങള്‍ ഗൗനിച്ചില്ല. അവിടെ പോയി എന്ന് മാത്രമല്ല ഗോപുര വാതില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാക്കും കൊടുത്തു. ഇരു സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസമുണ്ടാകുന്ന ഘട്ടത്തില്‍ വിശ്വാസം ഊട്ടിയുറപ്പിക്കലാണ് പരമ പ്രധാനമെന്ന് തെളിയിക്കുകയായിരുന്നു ശിഹാബ് തങ്ങള്‍.

പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമേറ്റെടുത്തപ്പോള്‍ സയ്യിദ് സാദിഖലി തങ്ങള്‍ ഊന്നല്‍ കൊടുത്തത് വലിയ സ്വീകരണ സമ്മേളനങ്ങള്‍ക്കല്ല. കേരളം മുഴുവന്‍ ഓടി നടന്ന് വിവിധ സമുദായ നേതാക്കളുമായി കൂടിയിരിക്കാനാണ്. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും സൗഹാര്‍ദ്ധം തകര്‍ക്കുന്ന അന്തരീക്ഷത്തിന് കൂട്ടു നില്‍ക്കില്ലെന്നുറപ്പിക്കാനാണ്. അത്തരം ശ്രമങ്ങളെ തകര്‍ത്താലേ കേരളത്തില്‍ ചിലര്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ കഴിയൂ.

അവര്‍ക്കല്‍പ്പം പോലും ഗുണം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ നമ്മളുണ്ടാവരുത്. ആരുടെയും പ്രകോപനത്തില്‍ വീണു പോകരുത്. ഈ നാടിനെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിട്ടു കൊടുക്കരുത്. ശ്രദ്ധയോടെ മുന്നോട്ടു നീണമെന്നും ഫിറോസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group