പയ്യാവൂർ: മതസൗഹാർദ രാജ്യമായ ഇന്ത്യയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ആരാധനയ്ക്കും പ്രാർഥനയ്ക്കുമുള്ള സ്വാതന്ത്ര്യം ക്രമസമാധാനത്തിന്‍റെ പേരുപറഞ്ഞ് തടയുന്നത് അപലനീയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള ഓശാന ഞായർ പ്രദക്ഷിണം നടത്താൻ പാടില്ലെന്ന സർക്കാർ നിലപാട് ഭാരതത്തിലെ പൗരന്മാർക്കുള്ള ആരാധന സ്വാതന്ത്ര്യം തടയുന്നതിനു തുല്യമാണെന്നും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പുരോഹിതർക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും വർധിച്ചുവരുന്ന ആക്രമണങ്ങളില്‍ യോഗം പ്രതിഷേധിച്ചു.
വായാട്ടുപറമ്ബ് സെന്‍റ് ജോസഫ്സ് ഫൊറോന പാരിഷ് ഹാളില്‍ ചേർന്ന യോഗം റവ.ഡോ. തോമസ് തെങ്ങുംപള്ളില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്‍റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്‌ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണവും ഫൊറോന ഡയറക്‌ടർ ഫാ. ജോസഫ് ഈനാച്ചേരി അനുഗ്രഹ പ്രഭാഷണവും നടത്തി. അതിരൂപത ജനറല്‍ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കല്‍, ടോമി കണയങ്കല്‍, ഐ.സി. മേരി, ഷിനോ പാറയ്ക്കല്‍, ജെയ്സണ്‍ അട്ടാറിമാക്കല്‍, ജോർജ് കാനാട്ട്, ജോസ് പുത്തൻപുര, മാത്യു വള്ളോംകോട്ട്, ബിജു ഒറ്റപ്ലാക്കല്‍, തോമസ് വർഗീസ്, ബെന്നി ചേരിയ്ക്കത്തടത്തില്‍, ബിജു മണ്ഡപം, ജോസഫ് മാത്യു കൈതമറ്റം, ബേബി കോയിക്കല്‍, ഷാജൻ, സാജു പുത്തൻപുര, സാജു പടിഞ്ഞാറേട്ട് എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമുദായിക ശാക്തീകരണ റാലിയും പൊതു സമ്മേളനവും 26, 27 തീയതികളില്‍ പാലക്കാട് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment