ദില്ലി:ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം.ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും.പാർട്ടി നയം മല്ലികാർജ്ജുൻ ഖർഗെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.കേരളത്തിലും ,ബംഗാളിലും വ്യത്യസ്ത സാഹചര്യമെന്നും ഖർഗയെ ധരിപ്പിച്ചു.മറ്റ് ഇന്ത്യ സഖ്യം നേതാക്കളെയും ബേബി കാണും.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി എം എ ബേബി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു . മതേതര പാർട്ടികളെ ഒന്നിച്ചുനിർത്തുന്നത് തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും സ്റ്റാലിനെ അഭിനന്ദി ക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. ഗവർണർക്ക് എതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടം മാതൃകാപരമാണ്. എഐഎഡിഎംകെ ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമർശിച്ചു. കേരളത്തിൽ എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു
Post a Comment