Join News @ Iritty Whats App Group

മാധ്യമങ്ങള്‍ക്കും പിവി അൻവറിനും വിവരങ്ങള്‍ നൽകി; രണ്ട് എസ്ഒജി കമാന്‍ഡോ ഹവിൽദാര്‍മാര്‍ക്ക് സസ്പെന്‍ഷൻ

മലപ്പുറം: മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് രണ്ട് എസ്ഒജി കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.



അരിക്കോട് ക്യാമ്പിൽ ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയാണ് നടപടി. പി വി അൻവർ ക്യാമ്പ് പ്രവർത്തനങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എസ്ഒജിയുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തൽ. വിശദ അന്വേഷണം നടത്താൻ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് സജീഷ് ബാബുവിനെ ചുമതലതപ്പെടുത്തി.

Post a Comment

Previous Post Next Post
Join Our Whats App Group