Join News @ Iritty Whats App Group

ഒടുവില്‍ മോചനം; കണ്ണൂരില്‍ കെട്ടിടത്തില്‍ കുടുങ്ങിയ അങ്ങാടിക്കുരുവിയെ തുറന്നുവിട്ടു


ഉളിക്കലില്‍ കേസില്‍ പെട്ട് സീല്‍ ചെയ്ത കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ അങ്ങാടിക്കുരുവിയെ തുറന്നുവിട്ടു.


ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കെട്ടിടം തുറന്നത്. അങ്ങാടിക്കുരുവിയെ തുറന്നുവിടാൻ കളക്ടർ നിർദേശം നല്‍കിയിരുന്നു. ഉളിക്കല്‍ പഞ്ചായത്ത്‌ സെക്രട്ടറിക്കാണ് നിർദേശം നല്‍കിയത്. ഇതിനെത്തുടർന്നാണ് കുരുവിയെ തുറന്നുവിട്ടത്.


മാസങ്ങള്‍ക്ക് മുമ്ബ് വ്യാപാരികള്‍ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കെട്ടിടം സീല്‍ ചെയ്തത്.കേസില്‍ പെട്ടതിനാല്‍ കോടതി ഉത്തരവില്ലാതെ കെട്ടിടം തുറന്ന് പക്ഷിയെ പുറത്തെത്തിക്കാൻ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.സംഭവം അറിഞ്ഞതിനെ തുടർന്ന് നിരവധി നാട്ടുകാരാണ് കെട്ടിട്ടത്തിന് ചുറ്റും എത്തിയിരുന്നത്.



ഇന്നലെയാണ് കണ്ണൂർ ഉളിക്കല്‍ ടൗണില്‍ പുതുതായി ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിനുള്ളിലേക്ക് അങ്ങാടിക്കുരുവി വന്നുപെടുകയായിരുന്നു. ഗ്ലാസ്സിലെ ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് കയറിയ പക്ഷിക്ക്, പുറത്തേക്ക് പോകാൻ സാധിച്ചില്ല. സമീപത്തെ വ്യാപാരികളും ടാക്സി തൊഴിലാളികളും വെള്ളവും തീറ്റയും ചില്ലു കൂടിനുള്ളിലേക്ക് എത്തിക്കാൻ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പൂർണമായും ഫലം കണ്ടിട്ടില്ല. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കുരുവിയെ തുറന്നുവിടാൻ കളക്ടർ ഉത്തരവിട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group