Join News @ Iritty Whats App Group

ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ട്ടം

ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ട്ടം






ഇരിട്ടി: ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ട്ടം. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ആയിരുന്നു ശക്തമായ കാറ്റടിച്ചത്. ടൗണിലും പരിസര പ്രദേശങ്ങളിലും കാറ്റ് ആഞ്ഞു വീശി. ഇരിട്ടി ടൌൺ, പയഞ്ചേരി, പഴഞ്ചേരി വായനശാല, പായം, കരിയാൽ, ചീങ്ങാക്കൂണ്ടം, പെരുവംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റ് ആഞ്ഞു വീശുകയായിരുന്നു. ഇരിട്ടി ടൗണിൽ വൈദ്യുതി പോസ്റ് പൊട്ടി വീണു ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. കേബിൾ ഇന്റർനെറ്റ്‌ ബന്ധങ്ങളും തടസ്സപ്പെട്ടു. 


ടൗണിലെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകളും നിരവധി കച്ചവട സ്ഥാപനങ്ങളുടെ നെയിം ബോർഡുകളും കാറ്റിൽ പറന്നു വാഹനങ്ങൾക്ക് മുകളിൽ വീണു നിരവധി വാഹനങ്ങൾ തകർന്നു. മേഖലയിലെ വിവിധയിടങ്ങളിൽ വീടുകളുടെ മേൽക്കൂരയും കാറ്റിൽ പറന്നു.

Post a Comment

Previous Post Next Post
Join Our Whats App Group