Join News @ Iritty Whats App Group

കണ്ണൂരില്‍ ടോറസ് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും മെക്കാനിക്കല്‍ ചാര്‍ജ്‌മേനായി വിരമിച്ച കാപ്പാട് പെരിങ്ങളായി തീര്‍ഥത്തില്‍ പ്രദീപ് ദാമോദരനാണ് (66) മരിച്ചത്.


ശനിയാഴ്ച്ച വൈകുന്നേരം കണ്ണൂര്‍-തലശേരി ദേശീയപാതയില്‍ കണ്ണോത്തും ചാലില്‍ വച്ചായിരുന്നു അപകടം. പ്രദീപ് ദാമോദരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ പ്രദീപ് ദാമോദരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ശേഷം മതുക്കോത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേ്ക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചത്ക്ക് 12.30ന് പയ്യാമ്പലത്ത്. ഭാര്യ: ഷനില. മക്കള്‍: അതുല്യ, അര്‍പ്പിത. മരുമക്കള്‍: അജിത് അനിരുദ്ധന്‍, പ്രവീണ്‍ ( ഉഗാട്ടി).

Post a Comment

Previous Post Next Post
Join Our Whats App Group