Join News @ Iritty Whats App Group

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി;കേരളത്തിൽ നിന്നും 81 സർവിസുകൾ



കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്
കമ്മിറ്റി മുഖേന ഈ വർഷം
കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ
പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81
ഹജ്ജ് വിമാനങ്ങൾ.


കരിപ്പൂരില്‍ നിന്ന് 31, കണ്ണൂരില്‍ നിന്ന് 29, കൊച്ചിയില്‍ നിന്ന് 21 സർവിസുകളുമാണ് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കരിപ്പൂർ കണ്ണൂർ എന്നിവിടങ്ങളില്‍ നിന്ന് എയർ ഇന്ത്യ എക്സപ്രസും, കൊച്ചിയില്‍ നിന്ന് സഊദി എയർലൈൻസുമാണ് സർവിസ് നടത്തുന്നത്. വിമാന ഷെഡ്യൂള്‍ ഇന്നലെ പുറത്തിറക്കി. കരിപ്പൂരില്‍ നിന്ന് മെയ് 10ന് പുലർച്ചെ 1.10 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം വൈകുന്നേരം 4.30നും പുറപ്പെടും. 11, 12, 13, 14 , 15, 20 തിയതികളില്‍ മൂന്ന് വിമാനങ്ങളും,16,17,18,19,21 തിയതികളില്‍ രണ്ടും 22 ന് ഒരു വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ നിന്നും ആകെ 29 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. ആദ്യ വിമാനം മെയ് 11 ന് പുലർച്ച 4 നും രണ്ടാമത്തെ വിമാനം രാവിലെ 7.30 നും പുറപ്പെടും.
12 , 13, 14, 15, 23 24, 25,26,27, 29 തിയതികളില്‍ രണ്ടു വിമാനങ്ങളും, 16, 17, 18, 19, 28 തിയതികളില്‍ ഒരു വിമാനവുമാണ് സർവിസ് നടത്തുക. 20 ന് വിമാനങ്ങളില്ല. കൊച്ചിയില്‍ നിന്ന് മെയ് 16 ന് വൈകിട്ട് 5.55 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം രാത്രി 8.20 ന പുറപ്പെടും.

17, 19,20, 23 , 24, 25 26, 27 28 തിയതികളില്‍ ഓരോ വിമാനവും 23 ന് മൂന്ന് വിമാനങ്ങളും 18, 22, 29 തിയതികളില്‍ രണ്ട് വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓരോ വിമാന സമയവും, ഓരോ വിമാനത്തിലും യാത്രയാകുന്ന ഹജ്ജ് വളൻ്റിയർമാരുടെ പേരുവിവരവും പുറത്തിറക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group