Join News @ Iritty Whats App Group

യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ തകർത്ത് അമേരിക്കയുടെ അതിരൂക്ഷ വ്യോമാക്രമണം, 74 മരണം, നിരവധി പേ‍ർക്ക് പരിക്ക്


ന്യൂയോർക്ക്: അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ. അമേരിക്കയുടെ രൂക്ഷമായ ആക്രമണത്തിൽ 74 പേ‍ർ കൊല്ലപ്പെടുകയും 170 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. ചരക്കു കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണമെന്നാണ് അമേരിക്കയുടെ പക്ഷം. യമനിലെ റാസ് ഇസ തുറമുഖം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. മേഖലയില്‍ അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്ന് യമന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ചരക്കു കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഹൂത്തികളെ വെറുതെ വിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. അടുത്ത മാസം ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് ഇടപെട്ട് തടഞ്ഞതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group