Join News @ Iritty Whats App Group

ആശാ വര്‍ക്കേഴ്‌സിന്റെ സമരം 63ാം ദിവസത്തിലേക്ക്; അടുത്തഘട്ടം ഉടന്‍ പ്രഖ്യാപിക്കും


സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കേഴ്‌സിന്റെ സമരം 63ആം ദിവസത്തിലേക്ക് കടന്നു. സമരം തുടങ്ങി രണ്ടു മാസമായിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ കടുത്ത സമര രീതികള്‍ പരീക്ഷിക്കാനാണ് സമരക്കാരുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം ആശാ കേരളം സഞ്ചി പുറത്തിറക്കിയിരുന്നു. 100 രൂപയ്ക്ക് വില്‍പ്പന നടത്തുന്ന രീതിയിലാണ് തൃശ്ശൂരിലെ സഞ്ചി എന്ന സ്ഥാപനം ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക സമരത്തിന് സംഭാവന നല്‍കും. സമരത്തില്‍ തൊഴില്‍ മന്ത്രി കൂടി ഇടപെട്ട സാഹചര്യത്തില്‍ ഉടന്‍ മന്ത്രി തല ചര്‍ച്ച വിളിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍.

പൗരസാഗരം എന്ന പേരില്‍ ഇന്നലെ ജനകീയ കൂട്ടായ്മ സമരവേദിയില്‍ സംഘടിപ്പിച്ചിരുന്നു. കവി സച്ചിദാനന്ദന്‍ ഉള്‍പ്പടെ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്തു. സമരത്തിന്റെ അടുത്തഘട്ടം ആശമാര്‍ ഉടന്‍ പ്രഖ്യാപിക്കും. ഇന്ന് യൂണിയന്റെ സംസ്ഥാന സമിതി യോഗം ഉണ്ടെന്നും വൈകുന്നേരത്തോടെ ഇതുമായി ബന്ധപ്പെട്ട തീരുമാനമറിയിക്കുമെന്നും ആശമാര്‍ പറഞ്ഞു. വിശേഷദിവസങ്ങള്‍ ഒക്കെ സമരത്തിന്റെ പല രൂപങ്ങളായി മാറ്റുമെന്നും അവര്‍ വ്യക്തമാക്കി.

സമരം അവസാനിപ്പിക്കേണ്ടത് സര്‍ക്കാണ്. ഞങ്ങളല്ല. സമരം തുടങ്ങിയാല്‍ ആവശ്യങ്ങള്‍ നേടി അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ദിവസങ്ങള്‍ പോവുന്നു എന്നതിനെ ആശ്രയിച്ചല്ല.

Post a Comment

Previous Post Next Post
Join Our Whats App Group