കെഎസ്ആർടിസി സ്റ്റാൻഡിൽ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ 4 വയസുകാരിയെ കണ്ടെത്തി; സ്ത്രീയും കസ്റ്റഡിയിൽ
കൊല്ലം:നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി. പന്തളത്തുവച്ചാണ് നാടോടി സ്ത്രീയെയും തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയും കണ്ടെത്തിയത്. നിലവിൽനാടോടി സ്ത്രീയും കുട്ടിയും പന്തളം പൊലീസ് സ്റ്റേഷനിലാണ്. പത്തനാപുരം കുന്നിക്കോട് സ്വദേശിയാണ് നാലുവയസ്സുകാരി. മാനസിക വെല്ലുവിളി നേരിടുന്ന അമ്മ കുട്ടിയുമായി കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്. കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരികെ കിട്ടുന്നതിനിടയാക്കിയത്.
Post a Comment