മട്ടന്നൂര്‍: മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡില്‍ നായിക്കാലിപ്പാലം മുതലുള്ള 600 മീറ്റര്‍ ഭാഗത്തെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ പ്രസ്തുത മേഖലയില്‍ സംരക്ഷണ ഭിത്തി, മുഴുവന്‍ വീതിയിലും ഫില്‍ട്ടര്‍ മീഡിയ, ബെയ്സ് ലയര്‍, സബ് ബെയ്സ് ലയര്‍ എന്നിവ ചെയ്ത് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി ഏപ്രില്‍ 10 വ്യാഴാഴ്ച മുതല്‍ 30 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും.
മട്ടന്നൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നായിക്കാലി പാലം വഴി ഇരിക്കൂര്‍ ഭാഗത്തേക്കും, ഇരിക്കൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണൂര്‍ പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് മട്ടന്നൂര്‍ ഭാഗത്തേക്കും പോകേണ്ടതാണെന്ന് കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Post a Comment