ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്.
കോട്ടയം: ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.ഹൈക്കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ്, നാലു വയസ്സുള്ള മകന്‍, രണ്ടു വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത് . മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്.
പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള േപാലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post a Comment