Join News @ Iritty Whats App Group

സ്വർണവിലയിൽ മിന്നൽ കുതിപ്പ്; പവന് 2200 രൂപ കൂടി 74,000-ന്റെ നെറുകയിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 2200 രൂപ വർധിച്ച് സ്വർണവില ആദ്യമായി 74,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,320 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13 നു ആണ് 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളിൽ എത്തി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവർധനമാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായത്. 3500 ഡോളർ മറികടന്ന് മുന്നോട്ടു കുതിക്കും എന്ന സൂചനകളാണ് വരുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7650 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group