Join News @ Iritty Whats App Group

മതപഠന ക്ലാസിന് പോയ 16 കാരിയെ സ്വർണ്ണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ് വിധിച്ച് കോടതി


കണ്ണൂർ: പഴയങ്ങാടിയിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവും 9 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് കോടതിവിധി. പീഡനവിവരം പുറത്തു പറഞ്ഞാൽ ശപിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ട് ഇയാൾ. 

2020- 21 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം. മതപഠന ക്ലാസിന് പോയ പെൺകുട്ടിയെ മദ്രസാ അധ്യാപകനായ ആലക്കോട് സ്വദേശി മുഹമ്മദ് റാഫി ഒരു വർഷത്തിനിടെ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്വർണ്ണ മോതിരം നൽകി പ്രലോഭിപ്പിച്ചായിരുന്ന പീഡനം. വിവരം പുറത്തു പറഞ്ഞാൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.187 വർഷം തടവും 9 ലക്ഷം രൂപ പിഴയുമാണ് തളിപ്പറമ്പ് അതിവേഗ കോടതി വിധിച്ചത്. വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് 187 വർഷം തടവ്. വളപട്ടണം പൊലീസ് സ്റ്റേഷനിലും റാഫിക്കെതിരെ സമാനമായ കേസുണ്ടായിരുന്നു. ഈ കേസിൽ ജയിലിലായി ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് പുതിയ കേസ്.

Post a Comment

Previous Post Next Post
Join Our Whats App Group