ശ്രീനഗർ: പഹൽഗാമിലെ
ഭീകരാക്രമണത്തിനിടെ
പ്രദേശത്തെ വസ്ത്രവ്യാപാരിയായ നസകാത്ത്
അഹമ്മദ് ഷായുടെ ധീരത രക്ഷിച്ചത് 11
പേരുടെ ജീവൻ.
ഛത്തിസ്ഗഡില്‍നിന്നുള്ള സംഘം കുതിരപ്പുറത്തേറി താഴ്‌വര സന്ദര്‍ശിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇതോടെ ഭീതിയിലായ കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ നസകാത്ത് പെട്ടെന്ന് ഒരു കുട്ടിയെ പുറംഭാഗത്തും മറ്റൊരു കുട്ടിയെ കൈകളിലും ചുമന്ന് എല്ലാ കുടുംബങ്ങളെയും പാര്‍ക്കിങ് സ്ഥലത്ത് സുരക്ഷിത സ്ഥാനത്തേക്ക് അതിവേഗത്തില്‍ എത്തിക്കുകയായിരുന്നു. അവിടന്ന് സ്വന്തം വീട്ടിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും എത്തിച്ചു. ഭീകരരുടെ തോക്ക് വാങ്ങി അവരില്‍നിന്ന് ടൂറിസ്റ്റുകളുടെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരിയായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ, നസകാത്തിന്റെ അമ്മാവനാണ്. ആദില്‍ ഹുസൈന് വെടിയേറ്റെങ്കിലും വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിലായിരുന്നു നസകാത്തിന്റെ ശ്രദ്ധ.
വിനോദസഞ്ചാരികള്‍ നമ്മുടെ അതിഥികളാണെന്നും അതിനാല്‍ അവരെ രക്ഷിക്കേണ്ടത് കടമയാണെന്നും നസകാത്ത് പറഞ്ഞു. എനിക്ക് അവരെ കൈവിട്ട് പോകാന്‍ കഴിഞ്ഞില്ല. അവരെ സഹായിക്കേണ്ടിവന്നു. ഈ കുട്ടികള്‍ക്ക് ഒന്നും സംഭവിക്കരുത്. കാരണം എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത് ഞങ്ങളുടെ കടമയായിരുന്നു. മനുഷ്യത്വം അവിടെ കൊലചെയ്യപ്പെട്ടു. - നസകത്ത് പറഞ്ഞു. 15 വര്‍ഷമായി എല്ലാ ശൈത്യകാലത്തും ഛത്തിസ്ഗഡില്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ പോകാറുണ്ട് നസകാത്ത്. അങ്ങിനെയാണ് അദ്ദേഹം ഈ കുടുംബങ്ങളുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയിലും കഠിനാധ്വാനത്തിലുമാണ് ഈ കുടുംബം ആകൃഷ്ടരായത്. വര്‍ഷങ്ങളായി ഈ കുടുംബം കഴിയുന്ന സര്‍ഗുജയിലെ നാട്ടുകാരുമായി അദ്ദേഹം അടുത്ത ബന്ധവും സ്ഥാപിക്കുന്നു. നസകാത്ത് ഞങ്ങള്‍ക്ക് ഒരു മാലാഖയെപ്പോലെയായിരുന്നുവെന്ന് രക്ഷപ്പെട്ട കുടുംബങ്ങളിലൊരാളായ രാകേഷ് പരാസര്‍ പറഞ്ഞു.
നസകാത്തിന്റെ ധീരത പരക്കെ പ്രസംസിക്കപ്പെട്ടിട്ടുണ്ട്. ഛത്തിസ്ഗഡിലെ യുവമോര്‍ച്ച നേതാവ് അരവിന്ദ് അഗര്‍വാള്‍ ഉള്‍പ്പെടെ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തുവന്നു.
Post a Comment