കോട്ടയം: ലൗജിഹാദ് പരാമര്‍ശത്തില്‍ പരാതിയില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജ്ജിനെതിരേ കേസെടുക്കാന്‍ പോലീസ്. പി.സി. ജോര്‍ജ്ജിനെതിരേ പരാതിയുമായി യൂത്ത് ലീഗും, യൂത്ത് കോണ്‍ഗ്രസും ദിശാ സംഘടനയുമാണ് പരാതിയുമായി വന്നിരിക്കുന്നത്. ജോര്‍ജ്ജിന്റെ പ്രസംഗത്തിന്റെ വീഡിയോയുടെ യൂട്യുബ് ലിങ്കും നല്‍കിയിട്ടുണ്ട്. പി.സി. ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനമായ കുറ്റകൃത്യം വീണ്ടും വീണ്ടും പി.സി. ജോര്‍ജ്ജ് ചെയ്യുകയാണെന്നും വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ നിലവില്‍ കോടതിയലക്ഷ്യം നേരിടുന്നയാളാണ് പി.സി. ജോര്‍ജ്ജെന്നും പരാതിയില്‍ പറയുന്നു. കേരളത്തില്‍ ഒരു കേസ് പോലും റജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ പിസി ജോര്‍ജ് മനപ്പൂര്‍വ്വം കള്ളം പ്രചരിപ്പിക്കുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആക്ഷേപം. ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി കള്ളപ്രചരണത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും യുത്ത് കോണ്‍ഗ്രസ് പറയുന്നു.
പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് നേരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകരും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് വേണ്ട നടപടി സ്വകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ തീരുമാനം. കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.
മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും യുവജന സംഘടനകള്‍ക്ക് പുറമേ ദിശ സംഘടനയും പിസി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ മുഖേന സംഘടന അംഗം ദിനു വെയില്‍ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നല്‍കുകയായിരുന്നു. വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് വീണ്ടും വിവാദ പ്രസംഗം പി.സി. ജോര്‍ജ്ജ് നടത്തിയത്.
കഴിഞ്ഞ ദിവസം പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ ഋനഷ്ടപ്പെട്ടു. 41 പേരെ മാത്രമാണു തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിനു മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയാറാകണം. യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമാണു ജോര്‍ജിന്റെ പ്രസംഗം.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണു വിവാദ പ്രസംഗം.
Post a Comment