‘പാർട്ടി അനുഭാവികൾക്ക് മദ്യപിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥ സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നു ണ്ടെന്നുമായിരുന്നു എംവി ഗോവിന്ദൻ നേര്യത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ‘ഞങ്ങളുടെ പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്‌ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും’ -എം വി ഗോവിന്ദൻ പറഞ്ഞു.
Post a Comment