Join News @ Iritty Whats App Group

കര്‍ണാടയില്‍ ഇസ്രായേലി വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു ; ഇവരുടെ കൂട്ടുകാരന്‍ മുങ്ങിമരിച്ചു


കൊപ്പല്‍: കര്‍ണാടകയിലെ കൊപ്പലില്‍ തുംഗഭദ്രാ നദിക്കരയില്‍വെച്ച് അക്രമത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായെന്ന പരാതിയുമായി ഇസ്രായേലില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്ന് പുരുഷ സഞ്ചാരികളില്‍ ഒരാള്‍ കനാലില്‍ വീണു മുങ്ങിമരിച്ചു. അക്രമികള്‍ പുരുഷ ടൂറിസ്റ്റുകളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു രണ്ടു വനിതകളെയും ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ഇസ്രായേലി ടൂറിസ്റ്റും ഹോംസ്‌റ്റേ ഉടമായയിരുന്ന കര്‍ണാടക വനിതയുമാണ് ബലാത്സംഗത്തിന് ഇരയായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരില്‍ ഒഡീഷാ സ്വദേശിയാണ് മുങ്ങി മരിച്ചത്.

മൂന്നുപേര്‍ ചേര്‍ന്ന് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കര്‍ണാടകയിലെ അനേഗുണ്ടിയില്‍ നിന്നുള്ളയാളാണ് നാട്ടുകാരിയായ സ്ത്രീ. വ്യാഴാഴ്ച രാത്രി ഒരു കൂട്ടം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് അക്രമം നടത്തിയതെന്നും പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള പങ്കജ്, ഒഡീഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരെയാണ് അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ടത്. അതിന് ശേഷമാണ് സ്ത്രീകളെ ലക്ഷ്യം വച്ചത്. അക്രമികള്‍ തങ്ങളെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ഇരകള്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ശനിയാഴ്ച രാവിലൊണ് ബിബാഷിന്റെ മൃതദേഹം പൊങ്ങിയത്. കനാലില്‍ വീണവരില്‍ ഡാനിയേലും പങ്കജും നീന്തിരക്ഷപ്പെട്ടിരുന്നു.

സഞ്ചാരികളുടെ ബൈക്കില്‍ നിന്നും പെട്രോള്‍ തരാമോ എന്ന് ചോദിച്ചുകൊണ്ടാണ് പ്രതികള്‍ ആദ്യം എത്തിയത്. തുടര്‍ന്ന് യാത്രക്കാരില്‍ നിന്ന് 100 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം നിരസിച്ചപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന മൂന്ന് പുരുഷന്മാരെയും വെള്ളത്തില്‍ തള്ളിയിടുകയും സ്ത്രീകളെ ആക്രമിക്കുകയും ആയിരുന്നു. കുറ്റകൃത്യത്തിന് ശേഷം അവര്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയും ചെയ്തതായി പരാതിക്കാരന്‍ ആരോപിച്ചു. സ്ത്രീകളെ ഗംഗാവതി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, അവിടെ അവര്‍ ചികിത്സയിലാണ്.

യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. കൂട്ടബലാത്സംഗം, പിടിച്ചുപറി, കവര്‍ച്ച, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയുടെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി സ്ഥിരീകരിച്ചു. പ്രതിയെ കണ്ടെത്താന്‍ ഞങ്ങള്‍ ആറ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് ഉടനടി നടപടി സ്വീകരിച്ചു, അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group