മലപ്പുറം താനൂരില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ കാണാതായ സംഭവത്തില്‍ എടവണ്ണ സ്വദേശിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് അക്ബര്‍ റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അക്ബര്‍ റഹീം ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ പ്രതിയെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അക്ബര്‍ റഹീമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടികളുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
Post a Comment